ഷവര്‍മയും മദ്യവും...ആഹാ...കേരളത്തിന്റെ ദേശീയ ഭക്ഷണവും പാനീയവും...കുറച്ചു കാലം മുന്‍പൊക്കെ എല്ലാ തമാശ പുസ്തകങ്ങളിലും കാണാം "പൊറാട്ട" കേരളത്തിന്റെ ദേശീയ ഭക്ഷണം എന്ന്..പക്ഷെ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു...
ഒരു കൊച്ചു കുട്ടിയോട് ചോദിച്ചാല്‍ പോലും പറയം "ഷവര്‍മ" എന്ന്...ഈയിടെ ഷവര്‍മ തിന്നു മരണം സംഭവിച്ച വാര്‍ത്ത കേരളക്കരയാകെ വീശിയടിച്ചിരുന്നു..അതിനു ശേഷം പ്രമുഖ ഹോട്ടലുകള്‍ക്കെല്ലാം നോട്ടീസ് കൊടുക്കലും...റയിഡു നടത്തലും..എന്തായിരുന്നു പുകില്...എന്നിട്ടെന്തായി...ചില്ല് കൂട്ടില്‍ പോതിഞ്ഞെത്തിയ ഷവര്‍മ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പണ്ടാത്തെക്കളും ഇരട്ടി ഷവര്‍മ ആണ് ഉണ്ടാക്കുന്നത്...ഷവര്‍മ തിന്നാന്‍ നില്ക്കുന്നവരുടെ എണ്ണവും ഇരട്ടിക്കുന്ന വാര്‍ത്തയാണ് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്...
ഉദാഹരണത്തിന് എന്റെ പ്രദേശത്തുള്ള രണ്ടു പ്രമുഖ ഷവര്‍മ നിര്‍മ്മാണ കേന്ദ്രങ്ങളുടെ കാര്യം എടുക്കാം. "ദുബായ് കൂള്ബാരും" ഒഅസിസ് ഷവര്‍മ കേന്ദ്രവും...(രണ്ടിലും ഞാന്‍ സ്ഥിരം കസ്ടമര് ആയിരുന്നു കേട്ടോ...ഇപ്പൊ ഇല്ല! ) രണ്ടിലും നല്ല ചിമുട്ടന്‍ ചില്ല് കവജവും ഫാനും ഫിറ്റ് ചെയ്തിട്ടുണ്ട്..
മദ്യത്തിന്റെ കാര്യം എടുത്താലും ഇങ്ങനെ തന്നെയല്ലേ, കേരളത്തില്‍ ഇത് വരെ എത്ര മദ്യ ദുരന്തങ്ങള്‍ നടന്നിട്ടുണ്ട് , എന്നിട്ടും 'കുറുക്കന്റെ കണ്ണ് കൂട്ടിലെക്കാണ്'...അതാണ് മലയാളി...മലയാളി എന്നും മലയാളി തന്നെയാണ്...ഇന്ന് 'തട്ടം' മാത്രമല്ല, മദ്യവും ഷവര്‍മയും കേരളത്തിന്റെ വീക്നെസ്സ് ആണ്...