Pages

Friday, September 7, 2012

ഷവര്‍മയും മദ്യവും...കേരളത്തിന്‍റെ ദേശീയ ഭക്ഷണവും പാനീയവും


ഷവര്‍മയും മദ്യവും...ആഹാ...കേരളത്തിന്‍റെ ദേശീയ ഭക്ഷണവും പാനീയവും...കുറച്ചു കാലം മുന്‍പൊക്കെ എല്ലാ തമാശ പുസ്തകങ്ങളിലും കാണാം "പൊറാട്ട" കേരളത്തിന്‍റെ ദേശീയ ഭക്ഷണം എന്ന്..പക്ഷെ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു...
ഒരു കൊച്ചു കുട്ടിയോട് ചോദിച്ചാല്‍ പോലും പറയം "ഷവര്‍മ" എന്ന്...ഈയിടെ ഷവര്‍മ തിന്നു മരണം സംഭവിച്ച വാര്‍ത്ത കേരളക്കരയാകെ വീശിയടിച്ചിരുന്നു..അതിനു ശേഷം പ്രമുഖ ഹോട്ടലുകള്‍ക്കെല്ലാം നോട്ടീസ് കൊടുക്കലും...റയിഡു നടത്തലും..എന്തായിരുന്നു പുകില്...എന്നിട്ടെന്തായി...ചില്ല് കൂട്ടില്‍ പോതിഞ്ഞെത്തിയ ഷവര്‍മ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പണ്ടാത്തെക്കളും ഇരട്ടി ഷവര്‍മ ആണ് ഉണ്ടാക്കുന്നത്‌...ഷവര്‍മ തിന്നാന്‍ നില്‍ക്കുന്നവരുടെ എണ്ണവും ഇരട്ടിക്കുന്ന വാര്‍ത്തയാണ് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്‌...

ഉദാഹരണത്തിന് എന്‍റെ പ്രദേശത്തുള്ള രണ്ടു പ്രമുഖ ഷവര്‍മ നിര്‍മ്മാണ കേന്ദ്രങ്ങളുടെ കാര്യം എടുക്കാം. "ദുബായ് കൂള്‍ബാരും" ഒഅസിസ് ഷവര്‍മ കേന്ദ്രവും...(രണ്ടിലും ഞാന്‍ സ്ഥിരം കസ്ടമര്‍ ആയിരുന്നു കേട്ടോ...ഇപ്പൊ ഇല്ല! ) രണ്ടിലും നല്ല ചിമുട്ടന്‍ ചില്ല് കവജവും ഫാനും ഫിറ്റ്‌ ചെയ്തിട്ടുണ്ട്..

    മദ്യത്തിന്‍റെ കാര്യം എടുത്താലും ഇങ്ങനെ തന്നെയല്ലേ, കേരളത്തില്‍ ഇത് വരെ എത്ര മദ്യ ദുരന്തങ്ങള്‍ നടന്നിട്ടുണ്ട് , എന്നിട്ടും 'കുറുക്കന്‍റെ കണ്ണ് കൂട്ടിലെക്കാണ്'...അതാണ്‌ മലയാളി...മലയാളി എന്നും മലയാളി തന്നെയാണ്...ഇന്ന് 'തട്ടം' മാത്രമല്ല, മദ്യവും ഷവര്‍മയും കേരളത്തിന്‍റെ   വീക്നെസ്സ്‌ ആണ്...

എമര്‍ജിംഗ് കേരള - ചില ചിന്തകള്‍


 "എമര്‍ജിംഗ് കേരള" ഈ വാക്ക് ഇന്ന് കേരളമാകെ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്.മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ പത്രങ്ങളിലും കുറെ കാലമായി ഇത് തന്നെയാണ് "ചൂടുള്ള" വാര്‍ത്ത‍.എറണാകുളത്ത്‌ സെപ്റ്റംബർ 12 മുതൽ 14 വരെ തീയതികളിൽ നടക്കാനിരിക്കുന്ന വന്‍ വിദേശ മുതൽമുടക്ക്‌ മേളയാണ് 'എമര്‍ജിംഗ് കേരള' .

രണ്ടായിരത്തിമൂന്നില്‍ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രി ആയിരുന്നപ്പോള്‍ വന്‍ പബ്ലിസിറ്റിയോടെ നടത്തിയ ജിം (ഗ്ലോബൽ ഇൻവെസ്റ്റേഴ്സ്‌ മീറ്റ്‌)  പരാജയപ്പെട്ടത്‌ നാം കണ്ടതാണല്ലോ. എന്നാല്‍ ഇത്തവണയും ആ പദ്ധതി പുനരാരംഭിക്കുകയാണ്....ഇപ്രാവിശ്യം പുതിയ പേര്...പുതിയ ലോഗോ..."പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ "....!


കേരളത്തിലെ 26 ഓളം   മേഖലകൾ ആണ്‌ ഈ പദ്ധതിയിലൂടെ  സ്വകാര്യമേഖലയ്ക്ക്‌ കാഴ്ച വെക്കാന്‍ പോകുന്നത്‌.. ലക്ഷക്കണക്കിന്‌ ചെറുകിട കച്ചവടക്കാരുടെ ഉപജീവന മാര്‍ഗത്തിന് വിലങ്ങു തടിയായിട്ടാണ് ഈ പദ്ധതി ഇന്ന് ഉയര്‍ന്നു  പൊങ്ങുന്നത് .തുറമുഖവികസനം, വിദേശമൂലധന നിക്ഷേപം,  ഗതാഗതം , ഐ.ടി, ടൂറിസം, ഊർജ്ജം,  ആരോഗ്യം തുടങ്ങിയ മലയാളികളുടെ നിത്യജീവിതത്തിലുള്‍പ്പെടുന്ന അനവധി പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളുന്നതാണ് 'എമര്‍ജിംഗ് കേരള'. മനുഷ്യന്റെ മാനവിക മൂല്യങ്ങള്‍ ഒന്നും പരിഗണിക്കാതെ, വിദേശികളുടെ സ്വകാര്യ മൂലധനത്തിന് ലാഭം കൊയ്യാന്‍ നമ്മുടെ നാടിനെയും പ്രകൃതിയെയും മലയാളികളെയും ഒന്നടങ്കം വിറ്റ് തുലക്കുന്ന ,മന്ത്രിമാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'വികസനത്തിന്‍റെ' ഭാഗമായുള്ള ഒരു പദ്ധതിയാണിത്...

പണ്ട് ബ്രിട്ടീഷുകാര്‍ ഇതേ ആവശ്യം പറഞ്ഞാണ് ഇന്ത്യയില്‍ എത്തുന്നത്‌...എന്നിട്ടോ...നമ്മുടെ നാടിന്‍റെ ഓരോ രക്തവും ഊറ്റി കുടിച്ചാണ് അവര്‍ ഇന്ത്യ വിട്ടത്...ഇതേ അവസ്ഥ തന്നെയാണ് എമര്‍ജിംഗ് കേരളയിലൂടെ കേരളത്തിനും സംഭവിക്കാന്‍ പോകുന്നത്. ഇനി ഒരു നൂറ്റാണ്ട് കൂടി കഴിഞ്ഞാല്‍ നമ്മുടെ തലമുറ പഠിക്കുമായിരിക്കും 'കേരളത്തിന്‍റെ സ്വാതന്ത്ര്യ സമരത്തെ പറ്റി'.....ജാഗ്രതൈ 
 

ഫെസ് ബുക്കില്‍ എമര്‍ജിംഗ് കേരളക്കെതിരായി ഒരു പേജ് ...ഒന്ന് ലൈക്കികോളൂ.. ഇവിടെ ക്ലിക്ക് ചെയ്തോളു..

എമര്‍ജിംഗ് കേരളയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്

നമ്മുടെ സ്വന്തം മാസിക കേളികൊട്ടില്‍

പടവന്‍റെ പട പുറപ്പാടില്‍

"ഡല്‍ഹിക്ക്"




ഗരം.വാഹനങ്ങളുടെ പുകയും ഫാക്ടറികളില്‍ നിന്നുമുള്ള പുകയും വായുവിനെ കരുപ്പിച്ചിട്ടുണ്ട് .നിരവതി വാഹനങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു .ഒരുപാടു മാന്യന്മാര്‍ ,കണ്ടാല്‍ ഉദ്യോഗസ്ഥരാണെന്ന് തോന്നും കൊട്ടും സൂടുമിട്ടു ബസ്സ്റൊപ്പില്‍ നില്കുന്നു.തിരക്കില്‍ നിന്നും മാറി ഒരു പത്രണ്ട് നില കെട്ടിടം.
അവിടെ,
'അമ്മെ,"എന്ട അമ്മെ ,അമ്മ ഇത് വരെ രേടിയയില്ലേ" ഉദ്യോഗസ്ഥയായ മകള്‍ ചോദിച്ചു .
"നമ്മള്‍ ഇങ്ങോട്ട മോളെ പോകുന്നത്" അമ്മ നെടിച്ചുളിച്ചുകൊണ്ട് ചോദിച്ചു.
അപ്പോഴാണ് മകന്‍ രംഗപ്രവേശം ചെയ്ടാട് ."എന്ട അമ്മെ,എല്ലാം ഞാന്‍ ഇന്നലെ വിശദമായി പറഞ്ഞു തന്നില്ലരുന്നോ,എന്നിട്ടിപ്പോ"
"എങ്കിലും മോനെ ഈ വയസംകാലത്ത്,ഈ ദല്‍ഹി എന്നൊക്കെ പറഞ്ഞ ഇപ്പൊ ?"
"ദല്‍ഹി ന്നു പറഞ്ഞ ഒന്നൂല്ല്യാ,അമ്മ വേകം രേടിയയിക്കെ"
"അമ്മക്ക് ഇവിടിന്നു പോകാന്‍ മനസോകെയുണ്ട് എന്നാലും ഒരു തരം വാശി തന്നെ" മകളുടെ മുഖം ചുവന്നു തുടിച്ചു.
"അല്ലെങ്കിലും ഈ തല്ലമാര്കും തന്ടമാര്കും കുറച്ചു വാശി കൂടുതലാണ് "മകന്‍ ഭാര്യയെ പിന്താങ്ങി"
ദമ്പതിമാര്‍ വസ്ത്രങ്ങള്‍ പെട്ടിയിലാക്കി കേട്ടിച്ചമഞ്ഞു നിന്ന്.എന്നിട്ടും ആ അമ്മ ഒരുങ്ങിയില്ല.അവരുടെ മനസ്സ് എവിടെയോ കോളത്തി ഇട്ടതു പോലെ .മക്കളുടെ നിര്‍ബന്ദത്തിനു വഴങ്ങി അവര്‍ വീമാനതവലതിലേക്ക് പുറപെട്ടു.
"അമ്മെ,അമ്മ ഇവിടെയിരിക്ക് ന്ഹങ്ങള്‍ വീമാനടികെറ്റ് ശരിയാക്കിയിട്ട് ഇപ്പ വരം "
സമയം ഒരുപാടു നീങ്ങി .അതിലൂടെ പോകുന്ന വീമാനങ്ങള്‍ക്ക് അമ്മ കൈകട്ടികൊന്ടെയിരുന്നു.
സമയം ഇരുട്ടി
ഒരു സ്ത്രീ വന്നു അമ്മയോട് ചോദിച്ചു"അമ്മ ഇങ്ങോട്ട"
"ഡല്‍ഹിക്ക്" പാതി മയങ്ങിയ ശബ്ദത്തില്‍ അമ്മ പറഞ്ഞു.
"ദാല്‍ഹിക്കുള്ള അവസാന വീമാനം രണ്ടര മണികൂര്‍ മുമ്പ് പോയല്ലോ"